തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ ആയിരുന്ന ശ്രദ്ധ ബാങ്ക് ജീവനക്കാരോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. യാത്രയ്ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്. ഉടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: കിഴക്കനൂട്ട് വീട്ടില്‍ ജിഷ്ണു. മകന്‍: ദേവദത്ത് ജിഷ്ണു. സഹോദരി: സൗമ്യ.
SUMMARY: A young woman died tragically after slipping and falling into the Kaliyar River during an excursion with her colleagues
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…