കാസറഗോഡ്: വ്ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കല്‍ കാപ്പില്‍ ഉള്ള ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മുഹമ്മദ് ഇർഷാദ്, എൻ.എസ്. അബ്ദുല്ല എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി നേരിട്ട് ദുരവസ്ഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. യുവതിയുടെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ച് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോള്‍ മുറിയുടെ വാതിലില്‍ ശക്തമായി ഇടിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.
ഡോർ പൊളിയുമോയെന്ന ആശങ്കയില്‍ വാതിലില്‍ മുറുക്കിപ്പിടിച്ചാണ് നിന്നതെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. പോലീസ് സ്റ്റേഷന് സമീപത്തുള്ള പ്രോപ്പർട്ടിയിലാണ് ഇത്തരമൊരു ദുരനുഭവമെന്നുമാണ് യുവതി വീഡിയോയില്‍ വിശദമാക്കുന്നത്.
SUMMARY: A young woman vlogger was attacked at her home stay in Bekal; two youths arrested
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…