Categories: KARNATAKATOP NEWS

ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം; മംഗളൂരുവില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശി അബ്ദുള്‍ റഹീമാണ് (42) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാള്‍ ഇരക്കൊടിയിലായിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവറായ അബ്ദുള്‍ റഹീം വാഹനത്തില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തര്‍ ഷാഫിക്കും വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലട്ടമജലു അടൂര്‍ പള്ളി സെക്രട്ടറിയാണ് മരിച്ച അബ്ദുള്‍ റഹീം. സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റഹീമിന്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്ക് മുന്നിൽ രാത്രി സംഘർഷമുണ്ടായി. തുടർന്ന് മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളുരുവിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ മലയാളി യുവാവും അടുത്തിടെ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു.

<BR>
TAGS : MURDER, MANGALURU
SUMMARY : A youth was hacked to death by a gang on a bike in Mangaluru

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

7 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

7 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

8 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

8 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

9 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

9 hours ago