ശ്രീനഗർ: പാക് ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു.
പാകിസ്ഥാന് ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയതെന്നും പോലീസ് പറഞ്ഞു.
ഏപ്രിൽ 23 ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ്. ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാനായി വേഷാവ് നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിൽ നിന്നും നീന്തി രക്ഷപ്പെടാൻ യുവാവിന് സാധിച്ചില്ല. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
<BR>
TAGS : KASHMIR | PAHALGAM TERROR ATTACK
SUMMARY : A youth with terror links drowned in Jammu and Kashmir after jumping into a river to escape during a search operation.
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…