ന്യൂഡൽഹി: പുതിയ ആധാർ ആപ്പിന്റെ പൂർണതോതിലുള്ള പതിപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും ലളിതമായി പുതുക്കാനുള്ള പുതിയ സംവിധാനമാന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഔദ്യോഗിക മൊബൈൽ ആപ്പിലൂടെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴിയാണ് ആധാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത്.
നിലവിലുണ്ടായിരുന്ന ‘എം-ആധാർ’ ആപ്പിനെ പിൻവലിച്ചുകൊണ്ടാണ് കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെയുള്ള ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് മുഖം സ്കാൻ ചെയ്യുന്ന ‘ഫെയ്‌സ് ഒതന്റിക്കേഷൻ’ വഴി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ഹോട്ടലുകളിലും മറ്റും മുറിയെടുക്കുമ്പോൾ അവിടെ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും. ഇങ്ങനെ സ്കാൻ ചെയ്യുമ്പോൾ നിങ്ങളുടെ ഏതെല്ലാം വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറണം എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നതാണ് ഇതിലെ വലിയ സുരക്ഷാ സവിശേഷത. നിങ്ങൾ അപ്രൂവ് ചെയ്താൽ മാത്രമേ വിവരങ്ങൾ കൈമാറൂ. ഒരു ഫോണിൽ തന്നെ കുടുംബത്തിലെ അഞ്ചുപേരുടെ വരെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുമെന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.
SUMMARY: Aadhaar app launched, now you can update your mobile number and address via phone
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…