സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ആധാർ ആപ്പ് ലോഞ്ച് ചെയ്തു, ഇനി മൊബൈൽ നമ്പറും അഡ്രസും ഫോൺ വഴി അപ്ഡേറ്റ് ചെയ്യാം

ന്യൂഡൽഹി: പുതിയ ആധാർ ആപ്പിന്റെ പൂർണതോതിലുള്ള പതിപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും ലളിതമായി പുതുക്കാനുള്ള പുതിയ സംവിധാനമാന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഔദ്യോഗിക മൊബൈൽ ആപ്പിലൂടെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴിയാണ് ആധാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത്.

നിലവിലുണ്ടായിരുന്ന ‘എം-ആധാർ’ ആപ്പിനെ പിൻവലിച്ചുകൊണ്ടാണ് കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെയുള്ള ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് മുഖം സ്കാൻ ചെയ്യുന്ന ‘ഫെയ്‌സ് ഒതന്റിക്കേഷൻ’ വഴി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

ഹോട്ടലുകളിലും മറ്റും മുറിയെടുക്കുമ്പോൾ അവിടെ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും. ഇങ്ങനെ സ്കാൻ ചെയ്യുമ്പോൾ നിങ്ങളുടെ ഏതെല്ലാം വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറണം എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നതാണ് ഇതിലെ വലിയ സുരക്ഷാ സവിശേഷത. നിങ്ങൾ അപ്രൂവ് ചെയ്താൽ മാത്രമേ വിവരങ്ങൾ കൈമാറൂ. ഒരു ഫോണിൽ തന്നെ കുടുംബത്തിലെ അഞ്ചുപേരുടെ വരെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുമെന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.
SUMMARY: Aadhaar app launched, now you can update your mobile number and address via phone

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; വിദഗ്ദ്ധ സമിതി സ്ഥലത്ത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി....

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1,000 കടന്നു

കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത...

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം; ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

Related Articles

Popular Categories