യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. 2025 ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ 2024 ജൂണ്‍ 14 ആയിരുന്നു കാലാവധി. പീന്നീട് ഇത് 2024 സെപ്തംബർ 14, 2024 ഡിസംബർ 14 എന്നിങ്ങനെ നീട്ടി നല്‍കിയിരുന്നു.
സമയപരിധി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിലവില്‍ 2025 ജൂണ്‍ 14 വരെ ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാമെന്നും, ഇത് ദശലക്ഷക്കണക്കിന് ആധാർ ഉപയോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും യുഐഡിഎഐ ട്വീറ്റ് ചെയ്തു. ഈ സൗജന്യ സേവനം മൈആധാര്‍ പോർട്ടൽ വഴി മാത്രമായിരിക്കും ലഭ്യമാവുക.
ആളുകള്‍ തങ്ങളുടെ ആധാർ സംബന്ധമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നും യുഐഡിഎഐ അറിയിച്ചു. എന്നാല്‍ ബയോമെട്രിക്, ഐറിസ് വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് യുഐഡിഎഐ അറിയിച്ചു.
പത്തുവര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് ലഭിച്ച് ഇതുവരെ അപ്ഡേറ്റുകളൊന്നും ചെയ്യാത്തവർ വിവരങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്‍ദേശം. കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.
TAGS : AADHAR
SUMMARY : Aadhaar card can be renewed; Again the deadline was extended
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടന്ന നീലക്കുറിഞ്ഞി പരീക്ഷയിൽ 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന്…
ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി ഗായകൻ വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്.…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ. . ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം…