ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് പ്രതി തടഞ്ഞത്.
ജഡ്ജിയെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരികെ വരികയായിരുന്നു ഡ്രൈവർ. രണ്ട് ദിവസം മുമ്പ് പുന്നമടയില്‍ വച്ചാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് ജഡ്‍ജി വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗട്ടർ ഒഴിവാക്കാനായി ഡ്രൈവർ വാഹനം വലതുവശത്തേക്ക് എടുത്തു. ഈ സമയം എതിർദിശയില്‍ നിന്നും വന്ന സാബു തന്നെ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് പ്രശ്നമുണ്ടാക്കിയത്. തുടർന്ന് ഇയാള്‍ കാർ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…