KERALA

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. അനാരോഗ്യമൂലം പൊതുപരിപാടികളിൽ നിന്ന് വിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കേരള കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ കെ എസ് സിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് തോമസ് കുതിരവട്ടം. 1984 മുതൽ 1991 വരെ രാജ്യസഭ അംഗമായിരുന്നു. ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി ഉൾപ്പെടെ വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. മലങ്കര ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
SUMMARY: Former MP Thomas Kuthiravattom passes away

NEWS DESK

Recent Posts

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

2 hours ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

3 hours ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

4 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

4 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

5 hours ago