ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡല്‍ഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിന് ജാമ്യം. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ജെയിന് ജാമ്യം നല്‍കിയത്. കഴിഞ്ഞ 18 മാസമായി ജെയിൻ ജയിലില്‍ കഴിയുകയായിരുന്നു. 2022 മേയിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജെയിനെ അറസ്റ്റ് ചെയ്യുന്നത്.
ദീർഘകാലമായി ജെയിൻ തടങ്കലില്‍ തുടരുന്ന കാര്യം ജാമ്യം അനുവദിക്കവെ കോടതി പരാമർശിച്ചു. മനീഷ് സിസോദിയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം കോടതി ചൂണ്ടിക്കാണിച്ചു. വേഗത്തിലുള്ള വിചാരണ മൗലികവകാശമാണെന്നായിരുന്നു സിസോദിയയുടെ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം (പിഎംഎല്‍എ) പോലുള്ള കർശനമായ നിയമങ്ങള്‍ ഉള്‍പ്പെട്ടകേസുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന്യം കോടതി ചൂണ്ടിക്കാണിച്ചു.
TAGS : SATYENDER JAIN | BAIL
SUMMARY : Money laundering: AAP leader Satyender Jain granted bail
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…