Categories: NATIONALTOP NEWS

എഎപി നേതാക്കൾ നാളെ ബിജെപിക്ക്‌ ആസ്ഥാനത്തേയ്‌ക്ക്‌ മാർച്ച്‌ ചെയ്യും, അറസ്റ്റ് ചെയ്‌തോളൂ:  കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബൈഭവ്‌ കുമാറിനെ ഡൽഹി പോലീസ്‌ അറസ്‌റ്റുചെയ്‌തിനെ തുടർന്ന്‌ വീഡിയോ സന്ദേശത്തിലൂടെ പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. നാളെ 12 മണിക്ക് മാർച്ച് നടത്താമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്തോളാനുമാണ് കെജ്രിവാൾ പറഞ്ഞത്. സ്വാതി മലിവാൾ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ബൈഭവിനെ അറസ്‌റ്റുചെയ്‌തത്‌. കഴിഞ്ഞ 13ന്‌ കെജ്രിവാളിന്റെ വസതിയിൽവച്ച്‌ മലിവാളിനെ ബൈഭവ്‌ മർദ്ദിച്ചുവെന്നാണ്‌ പരാതി.

എഎപിയെ ​കേന്ദ്രം ഇത്തരത്തിലുള്ള അറസ്റ്റുകളിലൂടെ വേട്ടയാടുകയാണെന്നും കെജ്രിവാൾ പറഞ്ഞു.  എഎപി നേതാക്കളെ അവർ ജയിലിൽ അടയ്‌ക്കുകയാണ്. എന്നെ ജയിലിലിട്ടു. മനീഷ്‌ സിസോദിയ(മുൻ ഉപമുഖ്യമന്ത്രി, സത്യേന്ദർ ജയിൻ(മുൻ മന്ത്രി), സഞ്‌ജയ്‌ സിങ്‌(എംപ) എന്നിവരെയും ജയിലിൽ അടച്ചു. പേഴ്‌സണല്‍ സെക്രട്ടറി ബിഭാവ് കുമാറാണ് ഏറ്റവും പുതിയ ലക്ഷ്യം. മന്ത്രിമാരായ അതിഷി മർലേന, സൗരഭ്‌ ഭരദ്വാജ്‌, രാഘവ്‌ ഛദ്ദ എംപി എന്നിവരെയും അറസ്‌റ്റുചെയ്യാൻ നീക്കമുണ്ടെന്ന്‌ കെജ്രിവാൾ പറഞ്ഞു. എക്സ് അക്കൗണ്ടിലാണ് കെജ്‌രിവാൾ വീഡിയോ പങ്കുവച്ചത്.

 

Savre Digital

Recent Posts

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച്‌ കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ…

17 minutes ago

പാലക്കാട്ട് വീണ്ടും നിപ; രോഗബാധിതനായി മരിച്ചയാളുടെ മകനും രോഗമുള്ളതായി സ്ഥിരീകരണം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…

1 hour ago

‘ഞാൻ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവും’: ആശുപത്രി കിടക്കയില്‍ നിന്ന് മുൻ പങ്കാളി എലിസബത്ത്

കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച്‌ നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…

1 hour ago

കീം പരീക്ഷാ ഫലം; കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ കേരള സിലബസ് വിദ്യാർഥികള്‍ നല്‍കിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന്…

2 hours ago

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് ഹൈക്കോടതി നടപടി.…

3 hours ago

തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.…

4 hours ago