ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിക്കും കത്തയച്ചു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (ഫിറുവു വിരുദ്ധ നിയമം) അനുസരിച്ച് ഈ അംഗങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു.ജനാധിപത്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി ആവശ്യമാണെന്നും കത്തിലുണ്ട്.
ശനിയാഴ്ചയാണ് ഏഴ് എഎപി എംപിമാർ പാർടി വിട്ട് ബിജെപിയിൽ ചേർന്നത്. രാഘവ്‌ഛദ്ദ, അശോക്‌മിത്തൽ, സന്ദീപ്‌പഥക്, ഹർഭജൻസിങ്, സ്വാതിമലിവാൾ, വിക്രംസാഹ്‌നേ, രാജേന്ദ്രഗുപ്‌ത എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. പാർടി മാറുകയാണെന്ന് അറിയിച്ച് എംപിമാർ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്‌ണന് കത്ത് നൽകി. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എംപിമാർ കൂട്ടത്തോടെ പാർടി വിട്ടത് എഎപിക്ക് കനത്തതിരിച്ചടിയായി
രാജ്യസഭയില്‍ എഎപിക്ക് 10 എംപിമാരാണ് ഉള്ളത്. ഇതില്‍ ഏഴുപേരാണ് കൂറുമാറിയത്. ആകെയുള്ളതില്‍ മൂന്നില്‍ രണ്ടുപേര്‍ കൂട്ടത്തോടെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് രാഘവ് ഛദ്ദയുടെ നിലപാട്.കൂറുമാറിയ ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. ഇവര്‍ വിജയിച്ചത് എഎപി ടിക്കറ്റിലാണ്. ഇവര്‍ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ജനങ്ങളുടെ ഹിതത്തെ വഞ്ചിക്കുന്നതാണെന്ന് എഎപി വ്യക്തമാക്കി.
SUMMARY: AAP writes to Rajya Sabha Chairman demanding disqualification of MPs who defected
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…