SPORTS

രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ,സഞ്ജു സാംസണും ടീമിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യപ്റ്റൻ. മറുനാടൻ താരമായ ബാബ അപരാജിത് വൈസ് ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിൽചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയിരുന്നു. എന്നാൽ ഫൈനലിൽ വിദർഭയോട് പരാജയപ്പെടുകയായിരുന്നു.

എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. കേരളത്തിന് ഇത്തവണ കടുപ്പമേറിയ എതിരാളികളെയാണ് നേരിടേണ്ടത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടിമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15 ന് മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ ആദ് മത്സരം. 25ന് മുള്ളന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനേ നേരിടുന്ന കേരളം, നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയെ നേരിടും.

ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ(ക്യാപ്റ്റൻ), ബാബ അപരാജിത്( വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, അഭിഷേക് പി.നായർ, അഹമ്മദ് ഇമാൻ, ഏദൻ ആപ്പിൾ തോട്ടം, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, അങ്കിത് ശർമ.

SUMMARY: Ranji Trophy Kerala team announced; Azharuddin captain, Sanju Samson also in the team

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…

31 minutes ago

പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…

1 hour ago

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക്…

1 hour ago

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു.…

2 hours ago

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. അമീർ ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

2 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക്…

3 hours ago