ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പെട്ടി ശ്രദ്ധയിൽപെട്ട യാത്രക്കാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ആംബുലൻസും സ്ഥലത്തെത്തി.
മെട്രോ, വന്ദേഭാരത് ഉദ്ഘാടനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് നഗരത്തിലെത്തുന്നതും സ്വാതന്ത്ര്യദിന പരിപാടിയുടെയും പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു നടപടികൾ. എന്നാൽ പരിശോധന നടക്കുന്നതിനിടെ എച്ച്എഎല്ലിലെ ടെക്നീഷ്യനായ മഞ്ജുനാഥ് ജാഥവ് പെട്ടി തന്റേതാണെന്ന് വ്യക്തമാക്കി പോലീസിനെ സമീപിച്ചു.
ഹരിയാണയിൽ ജോലി സംബന്ധമായ പരിശീലനത്തിനു ശേഷം ട്രെയിനിൽ നഗരത്തിൽ മടങ്ങിയെത്തിയ തന്റെ പെട്ടി മെട്രോയിലേക്കു പ്രവേശിക്കുന്നതിനിടെ നഷ്ടപ്പെടുകയായിരുന്നുവെന്ന് മഞ്ജുനാഥ് പറഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം പെട്ടി മഞ്ജുനാഥിനു കൈമാറുകയായിരുന്നു.
SUMMARY: Abandoned box at Bengaluru’s KR Puram metro station.
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…
ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…
ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…