ബെംഗളൂരു: ഒളിവിലായിരുന്ന മുൻ മുഡ കമ്മീഷണർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) മുൻ കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ദിനേശ് കുമാർ ആണ് ഇഡിയുടെ മൈസൂരു ഓഫിസിൽ ഹാജരായത്.
ഒക്ടോബർ 28ന് ബാനസ്വാഡിയിലെ ദീപിക റോയൽ അപ്പാർട്ട്‌മെൻ്റിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് മുതൽ ദിനേശ് ഒളിവിലായിരുന്നു. 29ന് രാവിലെ നടക്കാൻ പോയ ഇയാൾ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കുമാറിന് സമൻസ് അയച്ചിരുന്നു. എന്നാൽ ഇത് ഒഴിവാക്കാനായി ഒളിവിൽ പോകുകയായിരുന്നുവെന്ന് ദിനേശ് മൊഴി നൽകിയതായി ഇഡി വൃത്തങ്ങൾ പറഞ്ഞു.
2022-ലാണ് മുഡ കമ്മീഷണറായി ജി.ടി. ദിനേശ് കുമാർ ചുമതലയേറ്റത്. 50:50 ഭൂമി സ്കീമിന് കീഴിലുള്ള അനധികൃത സൈറ്റ് വിതരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ദിനേഷിനെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഹാവേരി സർവകലാശാലയിൽ രജിസ്ട്രാറായി നിയമിതനായി. എന്നാൽ നിയമനം ഏറെ വിവാദമായതോടെ സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Missing former MUDA commissioner Dinesh appears before ED officials
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…
തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും.…
ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…
ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…
ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…