KERALA

വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിംലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ ആദ്യം നിര്‍മ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കള്‍ താമസം ആരംഭിക്കുക.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുക്കും. വീടുകളിലേക്കുള്ള ഫര്‍ണിച്ചര്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം പൂര്‍ത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് മുസ്്‌ലിം ലീഗ് ഭവന പദ്ധതി ഒരുക്കിയത്. 105 വീടുകളാണ് മുസ്ലിം ലീഗ് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന 54 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജൂൺ മാസത്തിനു മുൻപ് ഇത്രയും വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.1,060 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള മൂന്ന് കിടപ്പുമുറികൾ അടങ്ങിയ വീടുകളാണ് നിർമ്മിച്ചത്. ഫെബ്രുവരി 27ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
SUMMARY: Housewarming ceremony today in 51 houses built by Muslim League

NEWS DESK

Recent Posts

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…

7 minutes ago

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…

2 hours ago

ശ്വാസകോശ അണുബാധ; മന്ത്രി ഡി.സുധാകർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍

ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…

2 hours ago

വന്യജീവിസഫാരികേന്ദ്രങ്ങളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വന്യജീവിസഫാരികേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളില്‍ സെൽഫിയെടുക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് കർണാടക വനംവകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും…

2 hours ago

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

10 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

10 hours ago