കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകർന്നുവീണത് കണ്ടത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനില്‍ പരാതി നല്‍കിയിരുന്നതായി അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ അങ്കണവാടി തുറക്കാനെത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകർന്ന് വീണത് കണ്ടത്. കെട്ടിടത്തിന്റെ കാലപഴക്കം സംബന്ധിച്ച് കോർപ്പറേഷനെ അങ്കണവാടിയിലെ അധ്യാപകർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
SUMMARY: Accident as concrete layer of Kozhikode Anganwadi falls
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…
ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…