ന്യൂഡൽഹി: ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീ്വനക്കാരനെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. ഗൂഗിളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെയും സർക്കാർ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയതിന് പിന്നാലെ തകർന്ന പാലത്തിലേക്കുള്ള വഴി മാപ്പിൽ നിന്ന് ഗൂഗിൾ നീക്കി. യുപിയിലെ ബദൗൻ ജില്ലയിലെ വഴിയാണ് നിർദേശത്തിൽ നിന്ന് ഗൂഗിൾ മാപ്പ് നീക്കിയത്. കഴിഞ്ഞ ദിവസം രാംഗംഗ നദിയിലാണ് അപകടം ഉണ്ടായത്. വിവാഹ പാർട്ടി സഞ്ചരിച്ച കാർ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച ഡ്രെവർ പണി പൂർത്തിയാകാത്തെ പാലത്തിൽ പ്രവേശിക്കുകയായിരുന്നു. പാതി വഴി മാത്രം പൂർത്തിയായ പാലത്തിലൂടെ ഓടിച്ച കാർ രാംഗംഗ നദിയിലേക്ക് മറിയുകയും ചെയ്തു. 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
<BR>
TAGS : UTTAR PRADESH
SUMMARY : Accident in Uttar Pradesh by following Google Maps: Google Maps official questioned by police
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…