കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ് പ്രതികളാണ് ശിക്ഷാ വിധിക്കായി കോടതിയില്‍ എത്തിയപ്പോള്‍ മാപ്പ് അപേക്ഷിക്കുകയും ശിക്ഷാ ഇളവ് ആവശ്യപ്പെടുകയും ചെയ്തത്. ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പായാണ് കോടതി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടത്.
ശിക്ഷാ ഇളവ് വേണം, വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞത്. പരമാവധി ശിക്ഷ നല്‍കരുതെന്ന് പള്‍സർ സുനിയുടെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു, വാര്‍ദ്ധ്യക സഹജമായ അസുഖങ്ങളുള്ള മാതാപിതാക്കള്‍ ഉണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
നിരപരാധിത്വം മനസിലാക്കി ജയില്‍ മോചിതനാക്കി തരണമെന്നായിരുന്നു മൂന്നാം പ്രതി മണികണ്ഠന്റെ ആവശ്യം. താന്‍ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും മണികണ്ഠന്‍ കോടതിയോട് പറഞ്ഞു. കുറഞ്ഞ ശിക്ഷ വേണമെന്നും നാട് തലശ്ശേരിയില്‍ ആയതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു നാലാം പ്രതി വിജീഷിന്റെ ആവശ്യം.
അഞ്ചാം പ്രതിയായ വടിവാള്‍ സലീം തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഭാര്യയും ഒരു വയസുള്ള മകളുമുണ്ടെന്നും സലീം കോടതിയില്‍ പറഞ്ഞു. ആറാം പ്രതിയായ പ്രദീപ് കോടതിയില്‍ കരഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു. മാര്‍ട്ടിനും കോടതിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പ്രതികരിച്ചത്.
ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതിക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും വിജീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പരമാവാധി ശിക്ഷ നല്‍കാനുള്ള സാധ്യത ഇവിടെ ഇല്ലെന്നും ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.
SUMMARY: Martin Antony bursts into tears, Pulsar Suni says he only has his mother; Accused seek leniency in sentence
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…