ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി രാഷ്ട്രീയ പ്രേരിതമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ചിലരുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്.
ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാർ വിശദീകരിച്ചു.
അതേസമയം മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ഈ നീക്കം നേരത്തെ പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിച്ചത്
ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Action against cm siddaramiah just a political gimmick says dk
കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന് ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്…
തിരുവനന്തപുരം: കേരളത്തിൽ 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ…
പാലക്കാട്: പട്ടാമ്പിയില് സ്കൂള് ബസ് ഇടിച്ച് ആറു വയസ്സുകാരന് മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന് ആരവ് ആണ്…
കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില് വിദ്യാര്ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്ഥന്റെ മരണത്തില് നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍…
ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്ന്ന് നിലമേല് സ്വദേശി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്ത്താവ് കിരണ് കുമാറിന്റെ ശിക്ഷ സുപ്രിംകോടതി…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…