ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാരനായ സച്ചിന്‍ ബസപ്പയാണ് (38) കരിമ്പു ചതച്ചു നീരൂറ്റുന്ന യന്ത്രത്തിന്റെ ബെല്‍റ്റില്‍ സച്ചിന്റെ പാന്റ് കുടുങ്ങിയാണ് അപകടം. ഒരാഴ്ചയ്ക്കിടെ ബെളഗാവിയില്‍ നടക്കുന്ന രണ്ടാമത്തെ പഞ്ചസാര ഫാക്ടറി ദുരന്തമാണിത്.
പത്ത് ദിവസം മുന്‍പാണ് സച്ചിന്‍ ബസപ്പ ഫാക്ടറിയില്‍ ജോലിക്ക് പ്രവേശിച്ചത്. സംഭവത്തില്‍ സങ്കേശ്വര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 7ന് ബൈലഹൊങ്കല്‍ മാരക്കുമ്പി ഇനാംദാര്‍ ഷുഗര്‍ ഫാക്ടറിയില്‍ ബോയിലര്‍ ദുരന്തത്തില്‍ 8 തൊഴിലാളികള്‍ മരിച്ചിരുന്നു.
SUMMARY: Worker dies tragically after being trapped in machinery at sugar factory
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…
തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…