കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് ഇപ്പോഴും ഐസിയുവിലാണ്.
ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാന ഘട്ടത്തിലാണ് രാജേഷ് അപ്രതീക്ഷിതമായി തളർന്ന് വീണത്. സംഭവം നടന്നതിനു പിന്നാലെ ഏകദേശം 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ അദ്ദേഹത്തെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
വീണപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിച്ച ഉടൻ രാജേഷിന് ആഞ്ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശങ്ക തുടരുകയാണെന്ന് സുഹൃത്തുക്കളും ആശുപത്രി അധികൃതരും വ്യക്തമാക്കി.
SUMMARY: Actor and presenter Rajesh Keshav collapses during a program; reports indicate he is in critical condition
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…