തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഗെയിംസിനിടെ നീന്തല്‍കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവം നടന്നയുടന്‍ തന്നെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, അബദ്ധം പറ്റിയതാണെന്നായിരുന്നു ബാലുവിന്റെ മറുപടി. തുടര്‍ന്ന് ഭര്‍ത്താവ് വിഷയം ബാലുവുമായി സംസാരിച്ചപ്പോഴും കൈ അബദ്ധത്തില്‍ തട്ടിയതാണെന്ന ന്യായീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെട്ടതായും, തന്റെ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
ഇതിനുപുറമെ, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവില്‍നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വിസമ്മതിച്ചിട്ടും ബാലു പിന്മാറാന്‍ തയ്യാറായില്ലെന്നും, ‘തനിക്ക് ഭയമാണോ’ എന്ന് ചോദിച്ചുകൊണ്ട് കടന്നുപിടിക്കാന്‍ ശ്രമിച്ചതായും മറ്റൊരു യുവതിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ ബാലു വര്‍ഗീസിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല. നടന്റെ പ്രതികരണം ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, പരാതിക്കാരുടെ വെളിപ്പെടുത്തലുകളും നിയമപരമായ തുടർനടപടികളും ഇനി നിർണായകമാകും.
SUMMARY: ‘Actor Balu Varghese touched me without consent; he must apologize’ — Woman sends legal notice
















