ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തിൽ16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു .32 പേർക്ക് പരുക്കേറ്റതായും മുന്നൂറോളം വീടുകൾ തകർന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. പരുക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
അനുവഭപ്പെട്ടു. ചൈനയുടെ സ്വയംഭരണ പ്രദേശമായ വടക്കന്‍ ടിബറ്റിലെ നാഗ്ചു കൗണ്ടിയിലാണ് വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10.33 ഓടെ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉയർന്ന ഒറ്റപ്പെട്ട പർവത മേഖലയാണ് നാഗ്കു. ദ്രുതകർമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. ലെവൽ രണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണശൃംഖല തകർന്നു. പല കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും നാശനഷ്ടങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ല.
SUMMARY: Earthquake rocks Tibet; 16 people killed
















