Categories: TAMILNADUTOP NEWS

നടൻ ബിജിലി രമേശ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി രമേശ് തിളങ്ങി. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ താരങ്ങളടക്കം നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്.

യൂട്യൂബ് വീഡിയോയിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധിക്കപ്പെടുന്നത്. എല്‍കെജി, നട്‍പേ തുണൈ, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടൈ, എ1, കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് എംജിആർ നഗറിലെ വസതിയിൽ നടക്കും.
<BR>
TAGS : ACTOR BIJILI RAMESH
SUMMARY : Actor Bijili Ramesh passed away

 

Savre Digital

Recent Posts

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

35 minutes ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

2 hours ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

2 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

3 hours ago

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…

3 hours ago

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…

4 hours ago