നടൻ ബിജിലി രമേശ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി രമേശ് തിളങ്ങി. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ താരങ്ങളടക്കം നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്.

യൂട്യൂബ് വീഡിയോയിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധിക്കപ്പെടുന്നത്. എല്‍കെജി, നട്‍പേ തുണൈ, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടൈ, എ1, കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് എംജിആർ നഗറിലെ വസതിയിൽ നടക്കും.
<BR>
TAGS : ACTOR BIJILI RAMESH
SUMMARY : Actor Bijili Ramesh passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാലസാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂര്‍: സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസായിരുന്നു....

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ...

ഐ.എസ്.ആർ.ഒ കേന്ദ്രത്തിന് സമീപം ഡ്രോൺ കണ്ടെത്തി; സുരക്ഷാ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റ് എസ്റ്റാബ്ലിഷ്മെന്റ് കേന്ദ്രത്തിന്...

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ വിജയപുര ഭൂതനാൾ തടാകത്തിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി....

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്....

നേപ്പാള്‍ മിന്നൽപ്രളയം: മലയാളികൾക്ക് അടിയന്തിര സഹായത്തിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി, ഇന്ത്യൻ പൗരന്മാർക്കായി എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്...

എസ്.എൻ.ഡി.പി. മൈസൂരു ഭാരവാഹികൾ

ബെംഗളൂരു: എസ്.എൻ.ഡി.പി.മൈസൂരു ശാഖയുടെ 2026 -2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ജി....

Related Articles

Popular Categories