ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ ജാമ്യഹർജിയിൽ നാളെ കോടതി വാദം കേൾക്കും. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടക്കുക. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചെങ്കിലും, വിശദ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ജയിലിൽ നിന്ന് മാറ്റിയില്ലെങ്കിൽ തനിക്ക് എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. ദർശൻ്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ബെള്ളാരി ജയിലധികൃതർക്ക് കോടതി അടുത്തിടെ നിർദേശം നൽകി.
ഇതേതുടർന്ന് ദർശൻ്റെ അഭിഭാഷക സംഘം അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ജഡ്ജിക്ക് സമർപ്പിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥരും റിപ്പോർട്ടിൻ്റെ മുദ്രവച്ച പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ് വാദം കേൾക്കുന്നത് ചൊവ്വാഴ്ചത്തേക്ക് തീരുമാനിച്ചത്.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Renukaswamy Case, HC to hear Darshan’s bail plea for Oct 29
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…