Categories: CINEMATOP NEWS

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രജനികാന്ത്, കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

നായകൻ, അവ്വൈ ഷണ്മുഖി, തെന്നാലി, സത്യാ, സാമി, സിന്ധുഭൈരവി, മൈക്കൽ മദന കാമ രാജൻ, അയൻ തുടങ്ങിയ തമിഴ് സിനിമകളിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, കൊച്ചി രാജാവ്, പോക്കിരി രാജ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള മറ്റ് മലയാള സിനിമകൾ. 1979ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സിനിമയിലെത്തുന്നതിന് മുൻപ് പത്ത് വർഷത്തോളം ഇന്ത്യൻ എയർ ഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<BR>
TAGS: DELHI GANESH
SUMMARY : Actor Delhi Ganesh passed away

Savre Digital

Recent Posts

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…

22 minutes ago

അധ്യായം 9 📖 ഗ്രാമീണ വിശുദ്ധി

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…

2 hours ago

നെടുംകണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയേയും സഹോദരനെയും കൊന്നത് അതിക്രൂരമായി

നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…

2 hours ago

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

2 hours ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…

3 hours ago

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…

4 hours ago