TOP NEWS

നടൻ ജി പി രവി അന്തരിച്ചു

തിരുവനന്തപുരം: സിനിമ നടൻ ജി പി രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.65 ഓടെ സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു. അവിടെ സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ, 2009ൽ പട്ടണത്തിൽ ഭൂതം, ലവ് ഇൻ സിങ്കപ്പൂർ, ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി. ഡോ ബാലകൃഷ്ണാ (യു.എസ്.എ), സുകുമാരി നായർ (പ്രശാന്ത നഗർ), പരേതരായ ജി.പി.രാജൻ (യുകെ), ജി.പി. രഘു (പുനെ), ജി പി .രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ ആണ്.

SUMMARY: Actor G.P. Ravi passes away

NEWS BUREAU

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

2 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

2 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

3 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

3 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

4 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

4 hours ago