LATEST NEWS

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ് പ്രകാരം ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ് പ്രകാരം ഡിസംബർ 24 നും 29 നും താൻ അന്വേഷസംഘത്തിന് മുന്നില്‍ ഹാജരായിരുന്നു.

എന്നാല്‍ മൂന്നാം തവണയും സമൻസ് ലഭിച്ചെന്ന പ്രചാരണം തെറ്റാണെന്നും ജയസൂര്യ വ്യക്തമാക്കി. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നും നടന്‍ ചോദിക്കുന്നു. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും ജയസൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

“സേവ് ബോക്‌സ്’ ലേല ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.

നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധപ്പവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.

SUMMARY: Actor Jayasurya explains in the Save Box app fraud case

NEWS BUREAU

Recent Posts

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

29 minutes ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

52 minutes ago

‘ബഷീർ ഓർമ്മ’; റൈറ്റേഴ്‌സ് ഫോറം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി നാളെ

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…

1 hour ago

ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ…

2 hours ago

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ

ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കല വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു. 9 സീറ്റർ വിമാനമാണ് തകർന്നുവീണത്. റൂർക്കേല എയർസ്ട്രിപ്പിന് സമീപമുള്ള ജഗദ…

2 hours ago

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…

4 hours ago