ഹൈദരാബാദ്: പ്രശസ്ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലെ വസതിയില്‍ വെച്ചാണ് അന്ത്യം.
നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തില്‍ അദ്ദേഹം 750-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. തെലുഗുവിന് പുറമേ തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1978 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടര്‍ന്ന് നിരവധി തെലുഗു സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 2003 ല്‍ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയില്‍ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാള്‍ പിച്ചൈ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ‘ദി ട്രെയിന്‍’ ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തില്‍ അഭിനയിച്ച ഒരേയൊരു സിനിമ.
വിജയവാഡ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായും ശ്രീനിവാസ റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
SUMMARY: Actor Kotta Srinivasa Rao passes away
കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…
ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…
ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…
അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…