LATEST NEWS

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. ഫ്ലവേഴ്സ് ടീവിയിലെ ഉപ്പും മുളകുമാണ് കെപിഎസി രാജേന്ദ്രന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി നല്‍കിയത്. സീരിയലില്‍ പടവലം വീട്ടില്‍ കുട്ടൻപിള്ള എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിൻ്റേത്. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് തുടങ്ങി നിരവധി പ്രശസ്ത നാടക സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.

സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്തേയ്ക്ക് എത്തിയത്. അമച്വര്‍, പ്രഫഷണല്‍ നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. എസ്.പി. പിള്ള, അടൂര്‍ പങ്കജം, അടൂര്‍ ഭവാനി തുടങ്ങിയവര്‍ക്കൊപ്പം നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടൂർ ഭാസിക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

SUMMARY: Actor KPAC Rajendran passes away

NEWS BUREAU

Recent Posts

16,000 ആശുപത്രികളിൽ പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ; രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…

13 minutes ago

സന്തോഷ വാര്‍ത്ത; ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലുള്ള ആറ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…

1 hour ago

കര്‍ണാടക സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…

2 hours ago

സുവർണ കർണാടക കേരളസമാജം സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം…

2 hours ago

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്പേര്‍ മരിച്ചു

കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…

2 hours ago

പേരൂര്‍ക്കട വ്യാജ മോഷണകേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…

3 hours ago