Categories: LATEST NEWS

നടൻ പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടൻ പ്രകാശ് രാജിന്‍റെ മാതാവ് സുവര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കുടുംബ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടന്നു.

അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പ്രകാശ് രാജ് മുൻപ് തുറന്നുപറഞ്ഞിരുന്നു. ഈയിടെ അവര്‍ക്ക് ബ്രെയിൻ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും നിർഭാഗ്യവശാൽ അത് ഗുരുതരമായ ഓർമ്മക്കുറവിന് കാരണമായി എന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുടുംബത്തിലെ അടുത്ത അംഗങ്ങളെ പോലും തിരിച്ചറിയാൻ സുവര്‍ണലത ബുദ്ധിമുട്ടിയിരുന്നു. അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നുപറഞ്ഞിരുന്നു. പിതാവ് മദ്യത്തിന് അടിമയായതിനുപിന്നാലെ വീട്ടിലെ ഏക സാമ്പത്തിക ആശ്രയം അമ്മയായിരുന്നു. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

നടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒട്ടേറെ പ്രമുഖർ അനുശോചനം അറിയിച്ചു. പ്രകാശ് രാജിന്റെ മാതാവിന് നിത്യശാന്തി ലഭിക്കട്ടേയെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത വളര്‍ന്നത്. നഴ്‌സിങ് പഠിച്ച ശേഷം ജോലി തേടിയാണ് സ്വർണലത ബെംഗളൂരുവിലെത്തുന്നത്. പിന്നീടാണ് പ്രകാശ് രാജിന്റെ അച്ഛൻ മഞ്ജുനാഥ് റായിയെ വിവാഹം കഴിക്കുന്നത്. ഇരുവരും രണ്ട് മതത്തിലായിരുന്നതിലാണ് അതിർവരമ്പുകൾ തകർത്തായിരുന്നു വിവാഹം.
SUMMARY: Actor Prakash Raj’s mother Swarnalatha passes away

NEWS DESK

Recent Posts

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…

48 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…

60 minutes ago

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…

2 hours ago

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി…

3 hours ago

തൃശൂരില്‍ ഹോട്ടലിന്റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി; സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…

3 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…

3 hours ago