വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്.
തമിഴിലും മലയാളത്തിലും വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍ കൂടിയായിരുന്നു. സുടല-സെല്‍വി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ
സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. വിനയനും ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യങ്ങളില്‍ എഴുതി. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു… പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് പക്രു കുറിച്ചത്.
<BR>
TAGS : OBITUARY
SUMMARY : Actor Sivan Munnar, who gained fame through ‘Athbhuthadweep’, passes away
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…