ചെന്നൈ: നടൻ സൂര്യയ്ക്ക് ഷൂട്ടിംഗിനിടയില്‍ തലയ്ക്ക് പരിക്കേറ്റു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ‘സൂര്യ 44’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതേത്തുടർന്ന് താല്‍ക്കാലികമായി നിർത്തിവച്ചു എന്നാണ് റിപ്പോർട്ട്.
അതേസമയം, താരത്തിൻ്റെ പരിക്ക് ഗുരുതരമല്ല എന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതൊരു ചെറിയ പരുക്കാണെന്ന് പറഞ്ഞ നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ ആരാധകരോട് വിഷമിക്കേണ്ടെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസം വിശ്രമിക്കാൻ ആണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
TAGS : SURYA | FILM | SHOOTING | INJURED
SUMMARY : Actor Suriya got injured during the shooting
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…