ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിന് പിന്നാലെ കേസിൽ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് നടനും സംവിധായകനുമായ ഉപേന്ദ്ര. കൊല്ലപ്പെട്ട രേണുകസ്വാമിക്ക് പിന്തുണ അറിയിച്ച് കിച്ച സുദീപ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഉപേന്ദ്രയുടെ പ്രതികരണം.
കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. രാജ്യമെമ്പാടുമുള്ളവർ ഉറ്റുനോക്കുന്ന കേസാണിതെന്ന് ഉപേന്ദ്ര പറഞ്ഞു.
നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈൽ കേസിന്റെ വിചാരണയ്ക്കൊടുവിൽ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രേണുകാസ്വാമിയുടെ കുടുംബം, പൊതുജനം, മാധ്യമങ്ങൾ, ദർശന്റെ ആരാധകർ എന്നിവർക്കുള്ളിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുപോലൊരു കേസിലെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉപേന്ദ്ര ആവശ്യപ്പെട്ടു.
ഈ മാസം 13-നാണ് രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കുറ്റത്തിന് കന്നഡ ചലച്ചിത്ര താരങ്ങളായ പവിത്രാ ഗൗഡയും ദർശനും അറസ്റ്റിലായത്. കേസിൽ യഥാക്രമം ഒന്നും രണ്ടും പ്രതികളാണിവർ. കിച്ചാ സുദീപിനും ഉപേന്ദ്രയ്ക്കും മുമ്പ് സംവിധായകൻ രാംഗോപാൽ വർമ, നടി ദിവ്യസ്പന്ദന എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ദർശനും പവിത്രയ്ക്കും പുറമേ 18 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയത്തിന്റെ പേരിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്.
TAGS: UPENDRA| DARSHAN THOOGUDEEPA
SUMMARY: Actor and producer upendra responds in darshan arrest case
പത്തനംതിട്ട: അടൂരില് വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല് പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില് അന്തരിച്ചു. രാമമൂര്ത്തി നഗര് ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില് റിമാൻഡില് കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്പെഷൽ…