ചെന്നൈ: ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് ശരിവെക്കുകയുമായിരുന്നു. 1.5 കോടി രൂപ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. L2015-16 ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നത്.
പുലി സിനിമയില്‍ അഭിനയിച്ചതിനു പണം ആയി നേരിട്ട് വാങ്ങിയ 4.93 കോടി രൂപ ഉള്‍പെടുത്തിയില്ലെന്നാണ് ഐടി വകുപ്പിന്‍റെ കണ്ടെത്തല്‍. ചെക് ആയി വാങ്ങിയ 16 കോടി ആണ് വിജയ് പ്രതിഫലം ആയി കാണിച്ചിരുന്നത്. 2015ല്‍ വിജയ്‍യുടെ വീട്ടിലെ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടർന്ന് ആണ് 2022ല്‍ 1.5 കോടി രൂപ പിഴ ചുമത്തിയത്.
2022ല്‍ വിജയ് നല്‍കിയ ഹർജി 2023 ഡിസംബറില്‍ ആണ് ഇതിനു മുമ്പ് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതി ലിസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് കേസ് കോടതി പരിഗണിക്കുന്നത്.
SUMMARY: Setback for actor Vijay; Madras High Court upholds tax penalty of Rs 1.5 crore
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം…
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.…
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരുക്കേറ്റു. അറ്റന്‍ഡര്‍ ഫാരിഷ…