മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ ആണ് കത്തിയത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകള്‍ക്കാണ് തീപിടിച്ചത്. നിലവില്‍ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം.
അടുത്തടുത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ബസുകള്‍. വിമാനത്താവള സ്റ്റാഫുകള്‍ക്കായി സർവീസ് നടത്തിയിരുന്ന ബസുകളാണിവ. കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂർണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ആളപായമില്ല.
SUMMARY: Fire breaks out on Karipur Airport Road; Four buses destroyed
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…