നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ: നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്.

​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹർജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹർജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരു പശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ള കാരണമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

രണ്ട് വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. അതേസമയം സംഗീതയോ വിജയ്‌യോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ ചെങ്കൽപേട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ് ഹർജിയുള്ളത്. ഏപ്രിൽ 20ന് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി വിജയിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിയിൽ നേരിട്ട് ഹാജരാവണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. ഏപ്രിൽ 20ന് തന്നെയാണ് ഹരജി വീണ്ടും പരിഗണിക്കുക

1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. സംഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. ശ്രീലങ്ക കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സ്വർണലിംഗമാണ് സംഗീതയുടെ പിതാവ്. വിജയയു​ടെ പൂവെ ഉനക്കാകെ വൻ ഹിറ്റായതിനെ തുടർന്ന് സംഗീത ഇന്ത്യയിലെത്തി താരത്തെ കാണുകയായിരുന്നു. കൂടിക്കാഴ്ചക്കൊടുവിൽ ഇരുവരും പ്രണയത്തിലാവുകയും ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

SUMMARY: Actor Vijay gets divorced; Wife Sangeeta filed a divorce petition

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

Related Articles

Popular Categories