LATEST NEWS

നടി അര്‍ച്ചന കവി വിവാഹിതയായി

കൊച്ചി: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവച്ചിരുന്നു.  അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു.

എന്നാല്‍ ഇരുവരും 2021-ല്‍ പിരിയുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും തന്‍റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

SUMMARY: Actress Archana Kavi gets married

NEWS BUREAU

Recent Posts

പ്രണയാഭ്യര്‍ഥന നിരസിച്ചു; ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നഗര മധ്യത്തില്‍ ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ സാമ്പിജ് സ്‌ക്വയര്‍…

22 seconds ago

തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന്…

18 minutes ago

കേരളത്തില്‍ തുലാവര്‍ഷമെത്തി; ഇനി മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തടക്കം തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിന്റെ…

26 minutes ago

ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു

അഹമ്മദാബാദ്: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി…

58 minutes ago

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; ഉഡുപ്പി സ്വദേശിക്ക് നഷ്ട്മായത് 29.68 ലക്ഷം

ബെംഗളൂരു: ഉഡുപ്പി സ്വദേശിയായ ചന്ദ്രകാന്തിന് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 29.68 ലക്ഷം രൂപ. സെപ്റ്റംബര്‍ 11ന് @Anjana_198_off എന്ന…

2 hours ago

കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നത് പരിഗണനയില്‍: സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്…

2 hours ago