LATEST NEWS

മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരൻ്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങള്‍ തുളച്ചു കയറിയത്.

ചൊവാഴ്‌ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പില്‍ സംസ്കരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്റെ ചീളാണ് സമീപത്ത് നിന്നിരുന്ന സുന്ദരന്റെ കാല്‍മൂട്ടിലേക്ക് തുളച്ചുകയറിയത്.

പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ വീട്ടില്‍ വെച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത്.

SUMMARY: Pacemaker explodes during cremation; one seriously injured

NEWS BUREAU

Recent Posts

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…

2 minutes ago

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

28 minutes ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

38 minutes ago

വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ…

44 minutes ago

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

9 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

9 hours ago