LATEST NEWS

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി. കോടതി നടപടികള്‍ ഉടന്‍ തുടങ്ങും. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് യാത്രതിരിച്ചത്.

കേസിന്റെ അന്തിമവിധി പറയുന്ന ദിവസമായതിനാല്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകും.വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തശേഷം കടന്നു കളഞ്ഞു.

സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയില്‍ അഭയം തേടി. വിവരം അറിഞ്ഞ് സ്ഥലം എം എല്‍ എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പോലീസില്‍ പരാതി നല്‍കി.

അതിജീവിത സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ 2017 ഫെബ്രുവരി 18ന് പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗവുമായി ബന്ധമുള്ള പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
SUMMARY: Actress attack case; Pulsar Suni and Dileep arrive in court, verdict to be announced soon

NEWS DESK

Recent Posts

‘സര്‍വശക്തനായ ദൈവത്തിന് നന്ദി’; തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കാനുള്ള ഗൂഡനീക്കം; ദിലീപിന്റെ ആദ്യപ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…

3 minutes ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…

24 minutes ago

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു,

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്…

43 minutes ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

1 hour ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

2 hours ago

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…

2 hours ago