ഡല്ഹി: കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്കിയത്. ജാമ്യാപേക്ഷയില് എതിര്പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി.
ആവര്ത്തിച്ച് കോടതിയില് ജാമ്യാപേക്ഷ നല്കിയതില് 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്സര് സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്സര് സുനിയെ സഹായിക്കാന് തിരശ്ശീലക്ക് പിന്നില് ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
വിചാരണയുടെ അന്തിമ ഘട്ടത്തില് ജാമ്യം നല്കരുതെന്നും സര്ക്കാര് വാദിച്ചിരുന്നു. ഈ വാദവും ഹൈക്കോടതി അംഗീകരിച്ചതിനെത്തുടര്ന്നാണ് പള്സര് സുനി സുപ്രീംകോടതിയെ സമീപിച്ചത്. 2017ഫെബ്രുവരിയില് നിടയെ ആക്രമിച്ചതിന് ശേഷം ഫെബ്രുവരി 23 മതുല് റിമാന്ഡിലാണ് പള്സര് സുനി.
TAGS : ACTRES CASE | SUPREME COURT
SUMMARY : Actress assault case; Supreme Court adjourned Pulsar Suni’s bail plea till Tuesday
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…