തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി പരാതി നൽകി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്ന് നടി പറയുന്നു. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി.
റൂമില്‍ വച്ച് ജാഫര്‍ ഇടുക്കി മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാൽ ഇപ്പോഴാണ് പരാതി നൽകുന്നത്.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നും പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിൽ വെച്ച് സിനിമയുടെ കഥ പറയാനുണ്ടെന്നും മുറിയിലേക്ക് വരണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മുറിയിലെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. മുറിയില്‍ നിന്നു ദേഷ്യപ്പെട്ടാണ് ഞാന്‍ ഇറങ്ങി പോയതെന്നും നടി പറഞ്ഞു.
<BR>
TAGS : SEXUAL HARASSMENT | JAFFAR IDUKKI
SUMMARY : Actress filed harassment complaint against Jafar Idukki
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…