കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ബാറിലുണ്ടായ തര്‍ക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
അതേസമയം സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്.
SUMMARY: Actress Lakshmi Menon to be questioned in IT employee abduction and assault case
ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്.…
സ്റ്റോക്ക്ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. നൂതനത്വത്തിലും സാമ്പത്തിക വളര്‍ച്ചയിലും നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ്…
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുല്‍ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയില്‍ വച്ചാണ് ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള…
ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ…
തിരുവനന്തപുരം: അഡ്വ. ഒ.ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്.…