LATEST NEWS

നടി മീരാ വാസുദേവ് മൂന്നാമതും വിവാഹമോചിതയായി

കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച്‌ നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. 2025 ആഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഒരു വർഷം നീണ്ട വിവാഹബന്ധത്തിനു ശേഷമാണ് ഇരുവരും പിരിയുന്നത്. ”ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതല്‍ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.”-മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയിലാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിച്ചതും. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരില്‍ വച്ചായിരുന്നു  വിവാഹം.

നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. നടിയും കലാകാരിയുമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

SUMMARY: Actress Meera Vasudev gets divorced for the third time

NEWS BUREAU

Recent Posts

പേര് ഒഴിവാക്കിയത് അനീതി: വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…

21 minutes ago

‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം’; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…

1 hour ago

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

3 hours ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

4 hours ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

5 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

6 hours ago