ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ ചലച്ചിത്ര താരം പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ. നടനും സുഹൃത്തുമായ ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തത്.
പവിത്ര ഗൗഡയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകം എന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റഡിയിലെടുത്ത നടിയെ പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ സോമനഹള്ളിയിലെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ ദർശന് പങ്കുള്ളതായി തെളിഞ്ഞത്. ഇതേതുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂരുവിലുള്ള ഫാം ഹൗസില്‍ നിന്നാണ് ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തത്.
TAGS: BENGALURU UPDATES| ARREST| DARSHAN
SUMMARY: Actress pavitra gowda taken into custody after the arrest of darshan
ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…