ഹൈദരാബാദ്: പ്രശസ്ത തെലുഗു നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നൂറാം വയസ്സിലാണ് കൃഷ്ണവേണി വിടവാങ്ങിയത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാങ്ഡിയിലാണ് കൃഷ്ണവേണിയുടെ ജനനം.
അച്ഛന്‍ കൃഷ്ണറാവു ഡോക്ടറായിരുന്നു. സിനിമയിലെത്തും മുമ്പ് കൃഷ്ണവേണി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ‘അനസൂയ’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സിനിമാ അരങ്ങേറ്റം. 1939-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് പിന്നാലെ കൃഷ്ണവേണി തെലുഗു സിനിമകളില്‍ സജീവമായി. തമിഴിലും അഭിനയിച്ചു. 1939-ല്‍ മിര്‍സാപുരം സമീന്ദാറുമായിട്ടായിരുന്നു കൃഷ്ണവേണിയുടെ വിവാഹം.
വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ശോഭനചാല സ്റ്റുഡിയോസി’ലൂടെ നിര്‍മാണരംഗത്തും അവര്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് പ്രശസ്തരായ എന്‍.ടി. രാമറാവു, സംഗീതസംവിധായകന്‍ ഖണ്ഡശാല വെങ്കടേശ്വര റാവു, ഗായിക പി.ലീല തുടങ്ങിയവരെ സിനിമയില്‍ അവതരിപ്പിച്ചത് കൃഷ്ണവേണിയായിരുന്നു.
ഒട്ടേറെ തെലുഗു ചിത്രങ്ങള്‍ നിര്‍മിച്ച കൃഷ്ണവേണി പിന്നണി ഗായികയായും സിനിമാരംഗത്ത് സാന്നിധ്യമറിയിച്ചു. 2004-ല്‍ തെലുഗു സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് രഘുപതി വെങ്കയ്യ പുരസ്‌കാരം നല്‍കി അവരെ ആദരിച്ചിരുന്നു. പ്രമുഖ സിനിമാ നിര്‍മാതാവായ എന്‍.ആര്‍.അനുരാധയാണ് മകള്‍.
TAGS : LATEST NEWS
SUMMARY : Actress, producer and playback singer Chittajallu Krishnaveni passes away
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ…
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…
ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…