ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ തന്നെ മനപൂർവം കുടുക്കിയതാണെന്ന് കന്നഡ നടി രന്യ റാവു. തനിക്ക് സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും നടി അന്വേഷണ സംഘത്തെ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്.
ദുബായിലേക്ക് മാത്രമല്ല താൻ യാത്ര നടത്തിയിരുന്നതെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും യാത്ര നടത്തിയതായും നടി വെളിപ്പെടുത്തി. തുടർച്ചയായി ദുബായ് സന്ദർശനം നടത്തിയതിനെത്തുടർന്നാണ് രന്യ ഡിആർഐയുടെ നിരീക്ഷണത്തിൽ അകപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രന്യ 30 ഓളം തവണ ദുബായ് സന്ദർശനം നടത്തിയെന്നാണ് വിവരം.
15 ദിവസത്തിനിടെ നാലു തവണ ദുബായ് സന്ദർശനം നടത്തുകയും ഒരേ വസ്ത്രം ധരിച്ചു തന്നെ യാത്രകൾ നടത്തിയതുമാണ് രന്യ അറസ്റ്റിലാകാൻ കാരണം. ഓരോ ദുബായ് യാത്രകളിലും കിലോ കണക്കിന് സ്വർണം കടത്തിയിരുന്ന രന്യ പ്രോട്ടോക്കോൾ സംരക്ഷണം ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചെന്നൈയിൽ 2024-ൽ നടന്ന സ്വർണക്കടത്തുമായി രന്യയുടെ കേസിന് ബന്ധമുണ്ടോയെന്നും ഡിആർഐ പരിശോധിക്കുന്നുണ്ട്. രന്യയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
TAGS: BENGALURU
SUMMARY: Ranya Rao broke down during questioning, claimed she was trapped
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…