തിരുവനന്തപുരം: ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി അജിത് കുമാര്‍. ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ എം.ആർ അജിത് കുമാർ അപേക്ഷ നൽകി. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തിൽ വലിയ അഴിച്ചുപണി സർക്കാർ നടത്തിയിരുന്നു. ഗുരുതര ആരോപണം നേരിട്ട മലപ്പുറം എസ്.പി ശശിധരനെയടക്കം തൽസ്ഥാനത്തുനിന്ന് മാറ്റി. എന്നാൽ, എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ എം.ആർ അജിത് കുമാർ അപേക്ഷ നൽകിയത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നൽകിയിരുന്നത്.
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.എം ആര്‍ അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.
അതേസമയം ബുധനാഴ്ച എൽഡിഎഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എഡിജിപിയുടെ വിഷയമടക്കം ചർച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് വലിയ അതൃപ്തിയുണ്ട്.
<BR>
TAGS : ADGP M R AJITH KUMAR
SUMMARY :
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…